Monday, July 31, 2006

വഴിമാറുന്ന ദുഃഖം

എവിടെയും എന്നും തനിച്ചായിരുന്നു. എങ്കിലും ഇന്നെന്‍റെ വിഷമത്തിന് ആഴവും പരപ്പുമേറുന്നു. ഓര്‍മ്മതെറ്റുകളുടെ ലോകത്ത് ഒന്നും മറക്കാനില്ലാതാവുമ്പോള്‍ ചിലതോര്‍മിച്ചുപോകുന്നു.

കാറ്റു വീശിക്കൊണ്ടേയിരുന്നു
കരിയിലകള്‍ പലതും പറന്നുപോയി
പുഴയുമൊഴുകിക്കൊണ്ടേയിരുന്നു
തീരത്തിന്‍റെ നൊമ്പരങ്ങളറിയാതെ..

അറിയുന്നു ഞാന്‍ നീയെന്ന നന്മയെ
ഇന്നീ വിരഹ തീവ്രമാം വേളയില്‍
കാണാമറയതെങ്കിലും നീ ഇപ്പൊള്‍
കാണുന്നു ഞാനെന്‍ ഹൃദയവാടിയില്‍

യാന്ത്രികമാമീ ജീവിതവനികയില്‍
ഒരു കുഞ്ഞുതെന്നലായ് നിന്നോര്‍മകള്‍
വേദനയേറുന്ന വേളകളില്‍..
മാതൃ വാത്സല്യമായ്..
എങ്കിലും പ്രിയേ.. അറിയുന്നു ഞാന്‍
നഷ്ടസ്വപ്നങ്ങളുടെ പട്ടികയില്‍ നീയും.....

സ്നേഹത്തിന്‍റെ അതിര്‍വരമ്പുകള്‍ മിഥ്യയാം
മൌഢ്യമെന്ന് കാതോരമൊതിയവള്‍
വേദനയിലും ചിരിക്കാന്‍ ശീലിച്ചവള്‍
സ്നേഹമെന്ന വാക്കിന് പര്യായമായ്..

സുഹൃത് ബന്ധങ്ങളുടെ വിലയറിഞ്ഞവള്‍
അക്ഷരങ്ങള്‍ നിനക്കൊരലങ്കാരമല്ലെങ്കിലും
നിന്നെ വരക്കുവാന്‍ ഒരു ശ്രമമായെങ്കിലും
കടലാസും മഷിയുമില്ലാത്തീ ലോകത്ത്..

ഒരു നിമിഷമെങ്കിലും ചിന്തിക്കുവാന്‍
ഒരു പാടെന്നെ പ്രേരിപ്പിച്ച നീ..
കോപത്തിന്‍ കടിഞ്ഞാണ്‍ സ്നേഹത്തിന്‍
കരങ്ങളില്‍ ഭദ്രമെന്നറിഞ്ഞവള്‍ ....
നിനക്കും തെറ്റു പറ്റിയെന്നോ...
അതോ നീയും സ്വാര്‍ത്ഥമാം
ഇന്നിന്‍റെ പ്രതീകമോ!!!!!!

ഓന്തിനെപ്പോല്‍ നിറം മാറുന്നവള്‍
സ്ത്രീയെന്ന വാദങ്ങളെ നിന്നെ
മുന്‍ നിര്‍ത്തിഞാന്‍ തടുത്തിരുന്നു
സ്ത്രീയെന്ന വാക്കിന്‍റെ അര്‍ത്ഥത്തിന്
പുതിയമുഖങ്ങള്‍ കൈവരുന്നുവോ

മുനിയായെന്‍ ചോദ്യങ്ങളെ നീ...
മുനയൊടിച്ചു മുന്നേറവേ..
അറിയുന്നുവോ കഠിനമിതെന്ന്
തെറ്റുകള്‍ മനുഷ്യസഹജമെന്നറിയുക
തെറ്റു ചെയ്യാത്തവന്‍
മനുഷ്യനല്ലതാവുകില്ലെങ്കിലും.

വിധിയുടെ ക്രൂരമാം വിനോദം
അനുഭവസ്ഥനാമീ ഞാനും
അണയാന്‍ വെമ്പുമീ നാളത്തെ...
കൈകുമ്പിളിലൊതുക്കാന്‍ ..
ഒരവസാന ശ്രമം നടത്തുമീ
ഞാനും, ഇതാ അവസാനമായ്...........

Monday, July 24, 2006

നഷ്ടപ്പെടുന്നവന്‍റെ ദുഃഖം

എന്തിനു ഞാന്‍ നിന്നെ സ്നേഹിക്കണം??
!! ഞെട്ടിപ്പോയ് ഒരു മാത്ര ഞാന്‍ അതിനുമുന്നില്‍
വാക്കുകള്‍ക്കായ് ഞാന്‍ പരതി
ആദ്യമായതിലും തോല്‍വി ഞാനറിഞ്ഞു.
ചിന്തിക്കുവാനായില്ല, ചിന്തകള്‍ക്കുമപ്പുറത്ത്..
കണ്ണുനീരിനുപോലും ഞാനന്ന്യനായി
പകല്‍കിനാവെന്നു കരുതി വെറുതെ...
തോല്‍വിയുടെ കൈപ്പുരസമവിടെയും
ചിന്തകള്‍ക്ക് വാള്‍ മുനയെക്കാള്‍ മൂര്‍ച്ച,
ഹൃദയധമനികള്‍ക്കൊരു പ്രഹരമായ്

ഞെട്ടലില്‍ നിന്നു ഞാന്‍ കരകയറവേ..
ക്രോധത്തില്‍ പൊതിഞ്ഞവാക്കുകള്‍ വീണ്ടും
ചിന്തകളുടെ ഭാരം താങ്ങാനാവാതെ..
വിഷാദമൂകമൊരു കല്‍പ്രതിമ കണക്കു ഞാന്‍
ഹൃദയം മിടിക്കാന്‍ പോലും അശക്തമോ!!
അറിയില്ല, ജീവശ്ചവമാം എനിക്ക്..

പിന്നിട്ട വഴികളിലേക്കു തിരിഞ്ഞു നോക്കാന്‍
ഒരു ശ്രമം, വെറുമൊരു പാഴ് ശ്രമം...
സ്നേഹിക്കാന്‍ ആരുമില്ലെന്നു വിതുമ്പിയവള്‍
പാനപാത്രം തട്ടിയെറിയുന്ന ഭിക്ഷാങ്കുരനാവുന്നത്
വേദനയോടെ നോക്കി ഞാന്‍ നിന്നു
എങ്കിലും പറയുവാന്‍ ഞാനശക്തനായിരുന്നു
എന്തു ഞാന്‍ പറയേണ്ടതെന്നു വീണ്ടുമാലോജിച്ചു..

മനസ്സിന്റെ വിങ്ങല്‍ തെല്ലൊന്നകലവെ..
തുറന്ന മിഴികള്‍ക്ക് മുന്നിലൂടെ..മഴവില്ല്
മായും വേഗത്തിലവള്‍.. ലയിച്ചു ചേര്‍ന്നു
ഞെട്ടലൊരസഹ്യമാം നൊമ്പരത്തിനു വഴിമാറവെ...
അറിഞ്ഞു ഞാന്‍ നഷ്ടപ്പെടുന്നവന്‍റെ ദുഃഖം

വെറുമൊരു സ്വപ്നം

പുലര്‍ക്കാല യാമങ്ങളിലെവിടെയോ
നീയെന്‍ അരികിലുണ്ടായിരുന്നു!!
എന്നെ,.. .. .. ഞാനാക്കാന്‍
എന്നെ തലോടിയുറക്കാന്‍
ഒരിളം തെന്നലായ് നീയെനരികില്‍

എനിക്കായ് നീ വസന്തത്തെ
കൈ കുമ്പിളിലൊതുക്കി
വേനലില്‍ വിരിഞ്ഞ കുസുമമായ്
കിരണങ്ങളേറ്റുവാങ്ങി നീ തളര്‍ന്നു.
വേദനയിലും നീ ചിരിക്കാന്‍ ശ്രമിച്ചു
നിന്‍ നൊമ്പരം ഞാനെന്നറിഞ്ഞിട്ടും.
എന്റെ ചിന്തകള്‍ വിഭിന്നമായിരുന്നെങ്കിലും
എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളേകാന്‍
നിന്റെ സ്വപ്നങ്ങളിലെ ഛായങ്ങള്‍ നീ വികൃതമാക്കി
മുറിവേറ്റ ഹൃദയത്തില്‍ നിന്‍ സ്നേഹം
തൂവല്‍ സ്പര്‍ശമായ് തഴുകിയെന്നും

എങ്കിലും .... പ്രിയ സഖീ.....
നീയെന്ന സത്യത്തെ, ഞാന്‍ അറിയും വരേക്കെങ്കിലും,
എനിക്കായ് കാത്തിരിക്കാമയിരുന്നില്ലെ?....

Friday, July 21, 2006

നൊമ്പരങ്ങള്‍ക്കുമപ്പുറത്ത്...

പ്രണയമൊരു സമസ്യയായിരുന്നെനിക്കെപ്പൊഴും
കയ്യെത്താത്തദൂരത്തെവിടെയോ....
കയ്യെത്തി തൊടാനയുമ്പോഴേക്കും
അകലാവുന്നത്ര അകന്നിരിക്കും..
വിരഹമെന്തെന്ന് ഞാന്‍ അറിഞ്ഞില്ല..
പ്രണയമില്ലാത്തിടത്ത് വിരഹമില്ലപോലും...
അര്‍ത്ഥഹീനമായവാക്കുകള്‍ക്കിടയിലും
എവിടെയോ, സത്യത്തിന്‍റെ ലാഞ്ചന
സ്നേഹത്തിന് ഹൃദയങ്ങളെ കീഴടക്കാന്‍
ആകുമെന്ന്; വെറുതെ, ഞാനും വിശ്വസിച്ചു
എന്‍റെ സ്വപനങ്ങള്‍ക്കൊരിക്കലും
നിറങ്ങളുടെ മൂടുപടമുണ്ടായിരുന്നില്ല.
നിറങ്ങളില്ലാത്ത സ്വപ്നങ്ങള്‍
അതും ഒരു സമസ്യയോ, അതോ...
ചിരിക്കുവാന്‍ മനം വല്ലാതെ കൊതിച്ചു.
വെറുതെ ചിരിക്കുവാന്‍ നീ ഭ്രാന്തനല്ലെന്ന്,
ബോധം വിലക്കി, അവിടെയും..
വിലങ്ങു തടിയായെന്‍ ചിന്തകള്‍.
മഴക്കായ് പ്രാര്‍ത്ഥിച്ചു കേഴുന്ന നമ്മള്‍,
പിന്നെ മഴയെ, ശപിക്കുന്നു; വിഢ്ഡി.
വരുണനെ കോപത്തോടെ ദര്‍ശിക്കും മര്‍ത്യന്‍..
വരുണന്‍റെ വരവിനായ് കണ്ണീര്‍ പൊഴിക്കുന്നു..

നേടും മുന്‍പെ നഷ്ടപ്പെടുത്താന്‍ തിടുക്കം,
നഷ്ടപ്പെടുമ്പോഴോ, തീരാ ദുഃഖം..

Tuesday, July 18, 2006

ഏകാന്തത...

ഈ മഹാ നഗരത്തിലെ എന്റെ ജീവിതത്തിന് പതിനേഴ് മാസം പ്രായം. റിയാദെന്ന ഈ നഗരത്തില്‍ എത്തിയിട്ട് നീണ്ട പതിനേഴ് മാസമായിരിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് മരണക്കിടക്കനെയ്തിട്ട് 20 മാസവും. സൌദി അറേബ്യയിലൂടെ കുറെയേറെ, സഞ്‍ചരിച്ചു, റോഡ് മാ൪ഗ്ഗവും, ആകാശ മാ൪ഗ്ഗവും. ഇന്ത്യയിലായിരുന്നെങ്കില്‍ എത്രയോ മനോഹരമാകുമായിരുന്ന യാത്രകള്‍, ഇവിടെ മനസ്സിനെ മടുപ്പിക്കുന്നു. ഇടക്കെപ്പോഴോ, എല്ലാത്തിന്റേയും ഭാഗമായ ഒരു യാന്തിക ജീവിതം നയിക്കപ്പെടാ൯ ഞാനും വിധിക്കപ്പെട്ടു ജീവിക്കുകയായിരുന്നു. ഒരുപാട് മോഹങ്ങളുമായി വിമാനം കേറിയ ഒരു വിഡ്ഡിയായെന്നെ കാണല്ലെ, മറ്റുള്ളവരുടെ മോഹങ്ങള്ക്ക് നിറം നല്കാ൯, എന്നാലാവുന്നത് ചെയ്യാനൊരു പാഴ് ശ്രമം നടത്താനായി, മാത്രം..

എന്നിട്ട് വല്ലതും നടന്നോ എന്ന് ചോദിച്ചാല്‍ വെറുതെ ചിരിക്കാനെ എനിക്കാവൂ... കുറെനഷ്ട സ്വപ്നങ്ങള് മാത്രം ബാക്കിയയി, പിന്നെ ഞാനും. യാഥാസ്തികരായ ഒരു പറ്റം മനുഷ്യ൪.. ജീവിതത്തിനിടയില് ചിരിക്കാ൯ മറന്നുപോയ കുറെ പേ൪.. ഏതു വിധേനെയും പണമുണ്ടാക്കണമെന്ന് കരുതുന്ന കുറച്ച് പേ൪... മറ്റുള്ളവ൪ ചുറ്റിലും നടക്കുന്നത് എന്നെ ബാധിക്കുന്നതല്ല, എന്ന ചിന്തയുമായി കാലം കഴിക്കുന്നു.... ഇതിനടയില് ഇതിക൪തവ്യമൂഢനായി ഞാനും.....

പലരാത്രികളിലും നഷ്ടപെട്ടതോ൪ത്ത് ഞാ൯ കണ്ണുനീ൪തൂവിയിത്തുണ്ട്. എന്റെ സ്വപ്നങ്ങള്ക്ക് നിറങ്ങള് ‍നല്കാനല്ല, എന്റെ ഗ്രാമത്തെ ഞാ൯ കാലത്തിന്റെ കരങ്ങളിലേല്പിച്ച് അവിടം വിടാനെന്നെ പ്രേരിപ്പിച്ചത്. മറിച്ച് എന്നെ ചുറ്റി ജീവിക്കുന്നവരെ കുറിച്ചുള്ള വേദനകളായിരുന്നു. കാലത്തിന്റെ കരങ്ങളില്ക്കിടന്ന് പിടയുമ്പോഴും, ഏകാന്തതയുടെ തടവറയില് ഞാ൯ ഉറങ്ങിത്തീ൪ത്തു, ദിവസങ്ങള് മാസങ്ങള്ക്ക് വഴിമാറുമ്പോള്‍ മനസ്സ് മരവിക്കുന്നത് ഞാ൯ വിഷാദത്തോടെ നോക്കിനില്ക്കനെ എനിക്കാവുമായിരുന്നുള്ളൂ. വിധി എന്നെ വീണ്ടും തോല്‍വികളിലെക്ക് തള്ളി വിടുകയായിരുന്നു, ജീവിതത്തില് ഏറ്റവും വിലപ്പെട്ടതെല്ലാം കവ൪ന്നെടുത്ത് കൊണ്ട്.

എന്നും കൂടെ വേണമെന്നാഗ്രഹിക്കുന്ന, അമ്മ; അവസാനമായി ഒരുനോക്കു കാണാനാവാതെ, ഒരിറ്റു ബാഷ്പം ആ നെറ്റിയില് പൊഴിക്കാനാവതെ, എന്നെ വിട്ടുപോയി... നിനക്കായ്, ഞാ൯ കണ്ണീരില് ചാലിച്ച് ഒരു അന്ത്യ ചുംബനം അ൪പ്പിക്കട്ടെ, യാത്രാമൊഴിയും.

സ്തീ ജന്മമെ നീ അറിയുക, നിന്റെ പൂ൪ണത, മുലയൂട്ടുന്ന നിമിഷമെന്ന്..
അമ്മേ, എന്നാദ്യമായ് കുഞ്ഞ് കരയുമ്പോള് അറിയാതെ നീയും ഒരിറ്റു..
കണ്ണുനീ൪ പൊഴിക്കുകില്ലെ, നിന്റെ വാത്സല്യമാം ചെറു പുഞ്ചിരിയില്
ചാലിച്ച് സ്നേഹത്തിന്റെ ആദ്യാക്ഷരങ്ങള് നീ നല്കുകില്ലേ..
ആ ചുടു നിശ്വാസവും നിന്റെ നൊമ്പരങ്ങളും നീ നല്കും സ്നേഹവും
എന്നെയും നിന്നെയും ഇന്നീവിധമാം വഴികളിലേക്ക് നയിക്കും വിളക്കായ്..
ഇന്നു ഞാ൯ പൊഴിക്കുമീ കണ്ണുനീ൪ ഒന്നിനും, പകരമാകുല്ലെങ്കിലും..
നിനക്കായ് ഞാനും പൊഴിക്കുന്നു ഒരിറ്റു കണ്ണുനീ൪, അന്ത്യാഞ്ജലി......നനഞ്ഞ മണലില് കളിവീടുണ്ടാക്കാ൯ ശ്രമിക്കുന്ന കുഞ്ഞിന് തിരമാലയോട് തോനുന്ന, വികാരം, എന്റെ സ്വപ്നങ്ങള് ഒരു നിമിഷാ൪ദ്ധം കൊണ്ട് ഇല്ലാതായി..... അങ്ങനെ ദുഃഖത്തിന്റെ, ഭാണ്ടക്കെട്ട് ഞാ൯ തുറന്നാല് അതു നിങ്ങളെയും മടുപ്പിക്കും; അതിനുമുമ്പെ എന്നെയും..

കുറെ ആയി എഴുതാ൯ ഇരിക്കുന്നു, എന്തൊക്കെയോ എഴുതണം എന്നുമുണ്ടായിരുന്നു.. ഇപ്പോ എന്തോ, ഒന്നും എഴുതാ൯ തോന്നുന്നില്ല. തല്ക്കാലത്തേക്ക് വിട.. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ... എവിടെയും ശുഭാപ്തി വിശ്വാസം നല്ലതാണല്ലോ, അല്ലെ?

ഇതുമൊരുതുടക്കം......

ബ്ളോഗ്ഗിംഗ്‌ ഞാന്‍ ആദ്യമായിട്ടല്ലെങ്കിലും മലയാളത്തില്‍ ഒരു ബ്ളോഗ്‌ എഴുതുന്നത്‌ (അല്ല എഴുതാന്‍ ശ്രമിക്കുന്നത്‌) ഇതാദ്യമയിട്ടാണ്‌. എന്റെ ബ്ളോഗ്ഗുകള്‍ക്ക്‌ പലപ്പൊഴും അല്‍പയുസ്സെ ഉണ്ടാവറുള്ളൂ. ചവറുകുട്ടയിലേക്ക്‌ ഞാന്‍ തന്നെ വലിച്ചെറിയുകയാണ്‌ പതിവ്‌. യാദൃശ്ചികമായാണ്‌ ഞാന്‍ ഇന്ന്‌ പ്രതീഷിനെ (അക്ഷരതെറ്റില്ലെന്ന്‌ പ്രതീക്ഷിക്കുന്നു) കണ്ടു മുട്ടിയത്‌. ഒാര്‍കുടില്‍ വച്ച്‌ (ബുയുകോക്ടന്‌ നന്ദി). അവണ്റ്റെ പ്രൊഫൈലിലൂടെ കണ്ണോടിച്ചപ്പോഴണ്‌ ബ്ളോഗ്ഗിണ്റ്റെ വിലാസത്തില്‍ കണ്ണുടക്കിയത്‌. പ്രതീക്ഷിക്കുന്ന കൂട്ടുകാരി വരാന്‍ സമയം ഇനിയും ധാരാളം ബാക്കി കിടപ്പുണ്ട്‌ എന്നാല്‍ പിന്നെ വായിച്ചു കളയാം എന്നു വച്ചു. വായിച്ചു തീര്‍ന്നപ്പോള്‍ ഇവനാളുകൊള്ളാമല്ലൊ എന്നായി. എന്നാപിന്നെ പരിജയപ്പെട്ടേക്കാം എന്നു വച്ചു. അങ്ങനെ പരിജയപ്പെട്ടു. കൂടുതലൊന്നും സംസാരിക്കാന്‍ പറ്റിയില്ല, തിരക്കായിപോയി. സമയം വൈകി വൈകി എവിടെയൊ എത്തി രണ്ട്‌ വരി കവിത എഴുതാന്ന്‌ വച്ചാ ഒന്നും വരുന്നുമില്ല. അപ്പൊ ഇവിടെ തുടങ്ങുന്നു എണ്റ്റെ മലയാളത്തിലെ ആദ്യ ബ്ളോഗ്ഗ്‌.