Tuesday, July 18, 2006

ഏകാന്തത...

ഈ മഹാ നഗരത്തിലെ എന്റെ ജീവിതത്തിന് പതിനേഴ് മാസം പ്രായം. റിയാദെന്ന ഈ നഗരത്തില്‍ എത്തിയിട്ട് നീണ്ട പതിനേഴ് മാസമായിരിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് മരണക്കിടക്കനെയ്തിട്ട് 20 മാസവും. സൌദി അറേബ്യയിലൂടെ കുറെയേറെ, സഞ്‍ചരിച്ചു, റോഡ് മാ൪ഗ്ഗവും, ആകാശ മാ൪ഗ്ഗവും. ഇന്ത്യയിലായിരുന്നെങ്കില്‍ എത്രയോ മനോഹരമാകുമായിരുന്ന യാത്രകള്‍, ഇവിടെ മനസ്സിനെ മടുപ്പിക്കുന്നു. ഇടക്കെപ്പോഴോ, എല്ലാത്തിന്റേയും ഭാഗമായ ഒരു യാന്തിക ജീവിതം നയിക്കപ്പെടാ൯ ഞാനും വിധിക്കപ്പെട്ടു ജീവിക്കുകയായിരുന്നു. ഒരുപാട് മോഹങ്ങളുമായി വിമാനം കേറിയ ഒരു വിഡ്ഡിയായെന്നെ കാണല്ലെ, മറ്റുള്ളവരുടെ മോഹങ്ങള്ക്ക് നിറം നല്കാ൯, എന്നാലാവുന്നത് ചെയ്യാനൊരു പാഴ് ശ്രമം നടത്താനായി, മാത്രം..

എന്നിട്ട് വല്ലതും നടന്നോ എന്ന് ചോദിച്ചാല്‍ വെറുതെ ചിരിക്കാനെ എനിക്കാവൂ... കുറെനഷ്ട സ്വപ്നങ്ങള് മാത്രം ബാക്കിയയി, പിന്നെ ഞാനും. യാഥാസ്തികരായ ഒരു പറ്റം മനുഷ്യ൪.. ജീവിതത്തിനിടയില് ചിരിക്കാ൯ മറന്നുപോയ കുറെ പേ൪.. ഏതു വിധേനെയും പണമുണ്ടാക്കണമെന്ന് കരുതുന്ന കുറച്ച് പേ൪... മറ്റുള്ളവ൪ ചുറ്റിലും നടക്കുന്നത് എന്നെ ബാധിക്കുന്നതല്ല, എന്ന ചിന്തയുമായി കാലം കഴിക്കുന്നു.... ഇതിനടയില് ഇതിക൪തവ്യമൂഢനായി ഞാനും.....

പലരാത്രികളിലും നഷ്ടപെട്ടതോ൪ത്ത് ഞാ൯ കണ്ണുനീ൪തൂവിയിത്തുണ്ട്. എന്റെ സ്വപ്നങ്ങള്ക്ക് നിറങ്ങള് ‍നല്കാനല്ല, എന്റെ ഗ്രാമത്തെ ഞാ൯ കാലത്തിന്റെ കരങ്ങളിലേല്പിച്ച് അവിടം വിടാനെന്നെ പ്രേരിപ്പിച്ചത്. മറിച്ച് എന്നെ ചുറ്റി ജീവിക്കുന്നവരെ കുറിച്ചുള്ള വേദനകളായിരുന്നു. കാലത്തിന്റെ കരങ്ങളില്ക്കിടന്ന് പിടയുമ്പോഴും, ഏകാന്തതയുടെ തടവറയില് ഞാ൯ ഉറങ്ങിത്തീ൪ത്തു, ദിവസങ്ങള് മാസങ്ങള്ക്ക് വഴിമാറുമ്പോള്‍ മനസ്സ് മരവിക്കുന്നത് ഞാ൯ വിഷാദത്തോടെ നോക്കിനില്ക്കനെ എനിക്കാവുമായിരുന്നുള്ളൂ. വിധി എന്നെ വീണ്ടും തോല്‍വികളിലെക്ക് തള്ളി വിടുകയായിരുന്നു, ജീവിതത്തില് ഏറ്റവും വിലപ്പെട്ടതെല്ലാം കവ൪ന്നെടുത്ത് കൊണ്ട്.

എന്നും കൂടെ വേണമെന്നാഗ്രഹിക്കുന്ന, അമ്മ; അവസാനമായി ഒരുനോക്കു കാണാനാവാതെ, ഒരിറ്റു ബാഷ്പം ആ നെറ്റിയില് പൊഴിക്കാനാവതെ, എന്നെ വിട്ടുപോയി... നിനക്കായ്, ഞാ൯ കണ്ണീരില് ചാലിച്ച് ഒരു അന്ത്യ ചുംബനം അ൪പ്പിക്കട്ടെ, യാത്രാമൊഴിയും.

സ്തീ ജന്മമെ നീ അറിയുക, നിന്റെ പൂ൪ണത, മുലയൂട്ടുന്ന നിമിഷമെന്ന്..
അമ്മേ, എന്നാദ്യമായ് കുഞ്ഞ് കരയുമ്പോള് അറിയാതെ നീയും ഒരിറ്റു..
കണ്ണുനീ൪ പൊഴിക്കുകില്ലെ, നിന്റെ വാത്സല്യമാം ചെറു പുഞ്ചിരിയില്
ചാലിച്ച് സ്നേഹത്തിന്റെ ആദ്യാക്ഷരങ്ങള് നീ നല്കുകില്ലേ..
ആ ചുടു നിശ്വാസവും നിന്റെ നൊമ്പരങ്ങളും നീ നല്കും സ്നേഹവും
എന്നെയും നിന്നെയും ഇന്നീവിധമാം വഴികളിലേക്ക് നയിക്കും വിളക്കായ്..
ഇന്നു ഞാ൯ പൊഴിക്കുമീ കണ്ണുനീ൪ ഒന്നിനും, പകരമാകുല്ലെങ്കിലും..
നിനക്കായ് ഞാനും പൊഴിക്കുന്നു ഒരിറ്റു കണ്ണുനീ൪, അന്ത്യാഞ്ജലി......



നനഞ്ഞ മണലില് കളിവീടുണ്ടാക്കാ൯ ശ്രമിക്കുന്ന കുഞ്ഞിന് തിരമാലയോട് തോനുന്ന, വികാരം, എന്റെ സ്വപ്നങ്ങള് ഒരു നിമിഷാ൪ദ്ധം കൊണ്ട് ഇല്ലാതായി..... അങ്ങനെ ദുഃഖത്തിന്റെ, ഭാണ്ടക്കെട്ട് ഞാ൯ തുറന്നാല് അതു നിങ്ങളെയും മടുപ്പിക്കും; അതിനുമുമ്പെ എന്നെയും..

കുറെ ആയി എഴുതാ൯ ഇരിക്കുന്നു, എന്തൊക്കെയോ എഴുതണം എന്നുമുണ്ടായിരുന്നു.. ഇപ്പോ എന്തോ, ഒന്നും എഴുതാ൯ തോന്നുന്നില്ല. തല്ക്കാലത്തേക്ക് വിട.. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ... എവിടെയും ശുഭാപ്തി വിശ്വാസം നല്ലതാണല്ലോ, അല്ലെ?

2 comments:

A Cunning Linguist said...

ശിഷ്യാ!!...എല്ലാ കമന്റും ഗുരു തന്നെ ചെയ്യണം എന്നു വെച്ചാല്‍...കഷ്ടം തന്നെ കേട്ടോ!!... (പിന്നെ എഴുതി എഴുതി ഗുരുവിന്റെ മുകളില്‍ എത്തി എന്നൊരു തോന്നല്‍ വേണ്ടാട്ടോ..എനിക്കീ സാഹിത്യം വലിയ പിടിയില്ല)....
എന്നാലും വലിയ കുഴപ്പമില്ല....കുറച്ചു കൂടീ fluid ആയിട്ടുള്ള പോസ്റ്റുകളോടാണ് എനിക്ക് പ്രിയം.... എന്നു കരുതി വിഷമിക്കണ്ടട്ടോ...ഇത്തരം ശൈലികള്‍ ഇഷ്ടപെടുന്നവരും ഈ ബൂലോകത്ത് ധാരാളം...

Khadar Cpy said...

ദ്രോണാചാര്യ൪ ഒരക്കലും അ൪ജുനനേക്കാള് നന്നായി അമ്പെയ്തിട്ടില്ല, എങ്കിലും അദ്ദേഹം തന്നെയാണു ഗുരു, നല്ല ശിശ്യ൪ എപ്പോഴും ഗുരുക്കള്ക്ക് മുതല്ക്കൂട്ടാണ് മാഷെ...

ഒരു നിമിഷം ഇവിടെ:- തമാഷിച്ചതാണെ...
കൂട്ടരെ, എന്നേയും നിങ്ങളിലൊരാളായി കണ്ടാല് നന്നായിരുന്നു.....