Friday, September 01, 2006

ഓര്‍മയുടെ മുറിപ്പാടുകള്‍

എന്‍റെ സങ്കല്‍പ്പങ്ങളിലൊരിക്കലും
സിന്ദൂരമില്ലായിരുന്നു, ചന്ദന
പ്പൊട്ടിന്‍റെ അടര്‍ന്ന രൂപം മാത്രം
മായാത്ത വര്‍ണ്ണങ്ങളിലിന്നും
സന്ദ്യായാമങ്ങളില്‍ വിളക്കേന്തിയ
പുഞ്ചിരിയുടെ സൌന്ദര്യം മാത്രം
തോരാതെ പെയ്യുന്ന പേമാരിയിലും
ഇളം തെന്നലിന്‍റെ കൌശലത്തോടെ
മായാത്ത ശോഭയായ്..
മറക്കാത്ത വര്‍ണ്ണങ്ങളില്‍
ഇന്നലയുടെ രാവുകളില്‍
നാളെയുടെ സങ്കല്‍പ്പമായ്
ഓര്‍മ്മകളുടെ തീരങ്ങളില്‍
സുന്ദരശില്പമായ്
രാവിന്‍റെ യാമങ്ങളിലെവിടെയോ
ഒരു നഷ്ട സ്വപ്നമായ്
ഇന്നീ അന്ത്യത്തില്‍
ഒരു ചോദ്യചിഹ്നമായ്...
കാലത്തിന്‍ കുത്തൊഴുക്കില്‍
മാറ്റത്തിന്‍റേതായ് ഒന്നുമില്ലെങ്കിലും
അകത്തളത്തിലെവിടെയോ
സത്യത്തിന്‍റെ വെളിപ്പെടുത്തലിനായ്
പാദചലനങ്ങള്‍ക്കിടയിലെ
പാദസരകിലുക്കത്തിനായ്
യാമിനിയുടെ തീരങ്ങളിലിന്നും
കാതോര്‍ത്തിരിക്കുന്നു ഞാന്‍
ഒരു വേഴാമ്പലായ്..........

6 comments:

മുസ്തഫ|musthapha said...

കാത്തിരിപ്പുകളൊന്നും വെറുതെയാവില്ല സുഹൃത്തേ... ആശംസകള്‍

Rasheed Chalil said...

പ്രിന്‍സീ കാത്തിരികൂ.. പ്രതീക്ഷയുടെ മൌനത്തിനു വിരാമമായി ആ പാദചലനങ്ങളിലെ പാദസരകിലുക്കമെത്തും. കാത്തിരിക്കാനാവുമെങ്കില്‍.. കാലത്തിന്റെ തീരത്ത് കണ്ടുമുട്ടാനുമാവും.

raghumadambath@gmail.com said...

വരും ട്ടാ
വരാതിരിക്കില്ല
വന്നാണ്ടല്ലൊ
പിന്നെ പോവില്ല

Unknown said...

ചില കണ്ടുമുട്ടലുകളുടെ സുഖം അതിന്റെ പിന്നിലെ കാത്തിരിപ്പിന്റെ നീളമാണ്.

വരും.കാത്തിരുന്നോളൂ.....

Sapna Anu B.George said...

ഒരു വേഴാമ്പലായുള്ള കാത്തിരിപ്പിന്റെ ഏറ്റവും സുഖകരമായ അവസാനം,പാദസരമിട്ട കാലുകള്‍ യാഥാര്‍ഥ്യമായി മുന്നില്‍നില്‍ക്കുമ്പോഴാണ്.സ്വപ്നങ്ങള്‍‍ യാഥാര്‍ദ്ത്യങ്ങളാവട്ടെ.

Khadar Cpy said...

സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി നില്ക്കട്ടെ, യാഥാര്‍ത്ഥ്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായും.... അല്ലെ????