Sunday, April 22, 2007

ആരു നീ

വേനലിലാണ് ആ പൂ വിരിഞ്ഞത്
ആരും നടാതെ, നനക്കാതെ
ചുറ്റിലും വളരുന്ന പുല്ലുപോലും ആരും പറിച്ചില്ല
തണലിനുവേണ്ടി, കൈകള്‍ പോലും മറച്ചില്ല, സൂര്യനെ..

എങ്കിലും വിരിഞ്ഞു, വേനലില്‍ തന്നെ.
കത്തിച്ചു കൊല്ലാന്‍ സൂര്യനും ശ്രമിച്ചു
തന്നാലാവും വിധം, മഴയും ഒഴിഞ്ഞു നിന്നു
വാടിയെങ്കിലും കരിഞ്ഞില്ല, കൊഴിഞ്ഞുമില്ല

ഇന്നലെയാണതിനെ ഞാന്‍ കണ്ടത്
കളകള്‍ക്കിടയില്‍ ഒരു നറു പുഞ്ചിരിയുമായ്
കുപ്പത്തൊട്ടിയിലും മാണിക്യം തിളങ്ങുമത്രേ
തേജസ്സില്ലായിരുന്നു, എങ്കിലും ചിരിക്കാന്‍ മറന്നില്ല

കരയുന്നു മുണ്ടായിരുന്നില്ല, തന്‍റെ വിധിയോര്‍ത്ത്
എങ്കിലും വിഷാദമായിരുന്നു മുഖത്ത്
പരിഭവവും പരാതിയുമില്ലെങ്കിലും
ചിരിക്കുന്ന മുഖവും കരയുന്ന കണ്ണുകളും, ആരു നീ?

9 comments:

ശെഫി said...

പ്രിന്‍സി നന്നായിരിക്കുന്നു.

തറവാടി said...

ഞാനൊരു കവിത ആസ്വാദകനല്ല ,

ആദ്യ വരികളും അവസാന വരികളും പരസ്പര വിരുദ്ധമായിത്തോന്നി,

തീയ്യില്‍കുരത്തത് വെയലത്തുവാടില്ലല്ലോ , ഉവ്വോ?

( എന്‍റ്റെ ആസ്വാദന പ്രശ്നമാണൊ?) :)

മുസ്തഫ|musthapha said...

പ്രിന്‍സി നന്നായിരിക്കുന്നു വരികള്‍...

Rasheed Chalil said...

എങ്കിലും വിരിഞ്ഞു, വേനലില്‍ തന്നെ.
കത്തിച്ചു കൊല്ലാന്‍ സൂര്യനും ശ്രമിച്ചു...

പ്രിന്‍സീ... സത്യത്തില്‍ കത്തിച്ച് കൊല്ലാനാണോ സ്വയം ജ്വലിച്ച് ജീവന്‍ നല്‍കാനാണോ... സൂര്യന്‍ എരിയുന്നത്. ആ തിരിച്ചറിയലാണ് വിശേഷം.

നന്നായിരിക്കുന്നു.

സു | Su said...

കവിത നന്നായിട്ടുണ്ട് പ്രിന്‍സീ :)

Pramod.KM said...

എങ്കിലും വിരിഞ്ഞല്ലോ.ഇനിയെന്തു വേണം.;)

നിമിഷ::Nimisha said...

ആ വരികള്‍കിടയിലൂടെ ഒരു വാടിയ മുഖം എനിക്ക് കാണാന്‍ കഴിയുന്നുണ്, അത് കൊണ്ട് തന്നെ കവിത നന്നായീന്ന് പ്രത്യേകം പറയേണ്ടാല്ലോ.

Khadar Cpy said...

shefi, നന്ദി..
തറവാടീ വേനലിലാണ് കുരുത്തത്, തീയിലല്ലോ... വാടിയെങ്കിലും, നശിച്ചില്ലാലോ..
അഗ്രജരേ നന്ദി ഉണ്ട് കെട്ടാ...
ഇത്തിരീ, രക്ഷിക്കേണ്ടവര്‍ ശിക്ഷിക്കുന്നതാണല്ലോ ഇന്നത്തെ സമൂഹത്തിന്‍റെ ഒരു ദുര്‍വിധി... സൂര്യനും തോന്നിക്കാണും ചിലപ്പോ ഒരു തമാശ...
നന്ദി സു....
Pramod.KM, വിരിഞ്ഞതു കൊണ്ട് മാത്രമായോ??? അറിയില്ല....
നിമിഷ... അക്ഷരങ്ങള്‍ ചിത്രത്തിന് വഴിമാറിയോ... സന്തോഷായി.

TAHA NAGAR (K.K PALLIYALI) said...

ഹായ് നന്നായിരിക്കുന്നു. കളര്‍ മാറ്റിയാല്‍ വളരെ നന്നായിരിക്കും