Thursday, June 14, 2007

രോദനം

ഇലകള്‍ കൊഴിഞ്ഞ മരക്കൊമ്പില്‍
ഇണക്കുരുവികള്‍ കൊക്കുരുമ്മി
കലപിലകൂട്ടാതെ, പരിഭവങ്ങളില്ലാതെ
കിന്നാരങ്ങള്‍ പറയാതെ, പൊട്ടിച്ചിരിക്കാതെ
രാവും പകലുമറിയാതെ
മഴയും വെയിലുമോര്‍ക്കാതെ
മഴവില്ലിനു വഴിമാറാതെ
ദിനങ്ങള്‍ കൊഴിഞ്ഞു വീണു
പ്രകൃതി ഒരു പ്രകമ്പനമായൊരു രാവില്‍
ക്രൂരമായൊരു ഹുങ്കാരവുമായ്
തകര്‍ത്തെറിയാന്‍ വെമ്പും മനസ്സുമായ്
വന്നൊരാ കാപാലികനെ
കണ്ടു വിറച്ചിരുന്നു വൃദ്ധനാം
തരുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു
ഇടറിയ കാലുകള്‍, അടിതെറ്റി
പാവം ഭൂമിയെ സ്പര്‍ശിച്ചു
അഹങ്കാരമേതുമില്ലാതെ.
വഴിതെറ്റി പാവം കുരുവികള്‍
രണ്ടും പലവഴിക്കായി...
കേള്‍ക്കുന്നുവോ നീ ഒരു രോദനം
ഇണയെത്തേടും, ദീന രോദനം

5 comments:

ഷംസ്-കിഴാടയില്‍ said...

വിരഹതിന്റെ കൊടും താപം..
വരികളില്‍ നന്നായി പടര്‍ത്തിയിരിക്കുന്നു....

പ്രിന്‍സി ഞാനും ഒരു പാലക്കാട്ടുകാരന്‍..
എങ്ങിനെ ആകൂട്ടയ്മയിലെത്താം..?

ഷംസ്-കിഴാടയില്‍ said...

shamsudheen.kizhadayil@gmail.com

shamsudheenkizhadayil@yahoo.com

ഏ.ആര്‍. നജീം said...

പ്രിന്‍‌സീ...
വാക്കുകളെ മനോഹരമായി കൂട്ടിചേര്‍ത്ത ഒരു മാലപോലെ ഭംഗിയായി കവിത അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍..!
എന്നാല്‍ അക്ഷരത്തെറ്റുകള്‍ അതിന്റെ മാറ്റു കുറച്ചില്ലേ എന്നൊരു സംശയം..
ശ്രദ്ധിക്കുമല്ലോ....
വീണ്ടും വീണ്ടും എഴുതുക....

Avyakthi | അവ്യക്തി said...

കൊക്കുരുമാതെ ഇരിക്കായിരുന്നു അല്ലെ!!! എന്നാല്‍ ഈ ദീന രോദനം മറ്റാരെങ്ങിലെങ്കിലും കേട്ടിരുന്നു... :-D

sreepuliyath said...

kettu kettu epol kettu !!!!!