Monday, August 20, 2007

കണ്ടാലറിയുമോ

എന്‍റെ പ്രണയത്തെ ചെപ്പിലടച്ചു ഞാന്‍
ചെപ്പൊരു കാട്ടുചോലയിലൊഴുക്കി വിട്ടു..
ചോലയെ മറന്ന ഞാന്‍ കാടിനേയും മറന്നു..
കാടിരുന്നൊരാ നാടിനേയും മറന്നു..


ചെപ്പിനറിയുമോ അലയുന്നതിന്നു ഞാന്‍
എന്‍റെ പ്രണയത്തെ തേടിയാണീ
കാടുകള്‍തോറും മേടുകള്‍തോറും
കാട്ടുചോലയിതെവിടെന്നറിയാതെ


നിങ്ങള്‍ കണ്ടുവോ എന്‍റെ പ്രണയത്തെ
അടച്ചൊരാ ചെപ്പിനെയോ, ചെപ്പൊഴുകുമാ
ചോലയെയോ, കണ്ടാലറിയുമോ..
ഞാന്‍ തേടുമെന്‍ ഹൃദയത്തിനെ.....

6 comments:

ശ്രീ said...

കൊള്ളാം...
ഈ കവിത ഇഷ്ടമായി
:)

മഴവില്ലും മയില്‍‌പീലിയും said...

കവിത നന്നായി....അഭിനന്ദനങ്ങള്‍

സുമുഖന്‍ said...

ചെപ്പു കിലുക്കണ ചെങ്ങാതിയൊടു ചോദിച്ചായിരുന്നോ... :-) കവിത കൊള്ളാം

ഏ.ആര്‍. നജീം said...

കവിത നന്നായിരിക്കുന്നൂട്ടോ..
തുടര്‍ന്നും എഴുതുക...

ഓണാശംസകളോടെ
നജീം

gminigeorgemedia said...
This comment has been removed by the author.
gminigeorgemedia said...

angu ithareyum nalla oru kaviyaanennu njan arinjirunnillaa.......kollam ....valare nannayitunduu:)