Sunday, November 26, 2006

2003 oct 13

2000 ത്തിലെ ഡയറിയില്‍ നിന്നും കിട്ടിയതാണ് പണ്ടെന്നോ മറവിയുടെ കയത്തിലേക്ക് വീണുപോയ ഈവരികള്‍ അതുകൊണ്ടു തന്നെ ഒരു പേരു നല്കാന്‍ പോലും മെനക്കെട്ടില്ല....

പൂക്കാത്ത വസന്തത്തിന്‍റെ ഓര്‍മയില്‍
വിരിയാത്ത പൂമൊട്ടുകളുമായി
നില്‍ക്കുന്നു എന്‍റെ മലര്‍വാടികള്‍
വീശുന്നു ഇളം തെന്നലിന്നും
സ്വാന്തനിപ്പിക്കാനെന്ന പോലെ
അരികിലത്തും വരുണന്‍റെ
ചുടു ചുംബനം പേറി വിഷണ്ണനായ്
സാന്ത്വനവേളയിലും കാണുന്നു ഞാന്‍
വിഷാദമൊളിപ്പിച്ച നിന്‍
ഹൃദയത്തിലെ മുറിപ്പാടുകള്‍
അലയുന്നതാരെത്തേടി നീ
ഇടവഴികളിലും പുല്‍മേടുകളിലും
കാതോര്‍ക്കുന്നതാര്‍ക്കു വേണ്ടി..

2 comments:

Kiranz..!! said...

സ്വാ‍ഗതം സഹോദരാ..പഴയ ഡയറിത്താളുകള്‍ വീണ്ടും പങ്കുവെയ്ക്കൂ.

thoufi | തൗഫി said...

പ്രിന്‍സി,വളരെ നല്ല വരികള്‍
തുടര്‍ന്നും പ്രതീക്ഷിക്കുന്നു