Sunday, March 11, 2007

രാത്രി മഴ

രാത്രി മഴ, ഇന്നലകളിലെന്നെ തഴുകിയുറക്കാന്‍
ഒരു കുളിര്‍കാറ്റുമായി എന്നരികിലെത്തിയ
കാമിനിയെപ്പോലെ വാരിപ്പുണര്‍ന്ന്
ഒരു തലോടലായെന്നെ പുളകമണിയിച്ച
പേടിപ്പെടുത്തും ഇരുളിന്‍റെ വിരിമാറില്‍
സാന്ത്വനത്തിന്‍റെ ഈരടികള്‍ മൂളി
ഉറങ്ങാതെ കൂട്ടായെന്നരുകില്‍
പുലരിതന്‍ വെട്ടമണയും വരെ…



രാത്രി മഴ, ചടുലമാം കാല്‍വയ്പ്പുകളുമായെന്നെ
പേടിപ്പെടുത്തും താണ്ടവ നൃത്തവുമായ്
ഇന്നെന്‍റെ രാത്രികളില്‍ ഒരു ദുഃസ്വപ്നമായ്
തോരാത്ത കണ്ണീരിന്‍ ഓര്‍മയുമായ്
മുറിവേറ്റ ഹൃദയത്തെ വ്രണിതമാക്കും വിധം
വേദനിക്കും ഓര്‍മകളുടെ ശോകഗാനവുമായ്
പിന്തുടരുന്നിതെന്തിനുവേണ്ടി..
അന്ത്യ യാമത്തിലെന്നെ തനിച്ചാക്കി അകലുന്നതെന്തിനുവേണ്ടി...

10 comments:

ഗുപ്തന്‍സ് said...

പ്രിന്‍സി, വായിച്ചു......

Areekkodan | അരീക്കോടന്‍ said...

നന്നായിരിക്കുന്നു

Rasheed Chalil said...

പ്രിന്‍സി അസ്സലായിരിക്കുന്നു.

Khadar Cpy said...

ഇവിടെ വന്ന് കമയിന്‍റിയവര്‍ക്കും കമന്‍റാന്‍ ഒന്നുമില്ലാത്തവര്‍ക്കും.. നന്ദി....

പാതിരാമഴ said...

പകലിണ്റ്റെ നിഴലും
ഇരുളിണ്റ്റെ നിശബ്ദതയും
കാറ്റിണ്റ്റെ ആരവവും
എല്ലാം നിന്നെ മാത്രംഓര്‍മ്മിപ്പിക്കുന്നു....

നന്നായിരിക്കുന്നു പ്രിന്‍സി..

Sapna Anu B.George said...

കാറ്റിന്റെ ആരവത്തില്‍,ഇരുട്ടിന്റെ മറവില്‍,പകലിന്റെ നിഴലേ സുസ്വാഗതം, നന്നായിരിക്കുന്നു പ്രിന്‍സി

ഇട്ടിമാളു അഗ്നിമിത്ര said...

വീണ്ടും വരും ന്നെ

ഇട്ടിമാളു അഗ്നിമിത്ര said...

വീണ്ടും വരും ന്നെ

ഏറനാടന്‍ said...

പ്രിന്‍സീ ആദ്യവരവിലേ ബോധിച്ചുവീ വരികളും ഭാവനകളും.. ഇനിയും വരാന്‍ തോന്നുന്നു..

മഴയുടെ തമ്പുരു മീട്ടി
നിന്നാകാശം മധുരമാം
താളത്തില്‍ പാടീ..
(ക:ട:) മേഘമല്‍ഹാര്‍ ഗാനം

Khadar Cpy said...

പാതിരാമഴ നന്ദി,
സപ്ന നന്ദി,
ഇട്ടിമാളു വരട്ടെ, വരാണ്ടെവിടെ പോവാന്‍, വരുമായിരിക്കും അല്ലേ???
ഏറനാടന്‍, ഇവിടെ വരാന്‍ കുറച്ച് വൈകിയില്ലേ?.. :P
നന്ദി.........