ചോരയായിരുന്നു തെറിച്ചു വീണത്
ചങ്കു പിളര്‍ന്ന ചോര
എന്തിനായിരുന്നു കൊലപാതകം
അറിയില്ല, മരിച്ചവനും കൊന്നവനും
കൊന്നു കൊതി തീരാത്ത വാളിനും
വേദന അറിഞ്ഞില്ല; നടുക്കം തീരും മുമ്പേ
ഒഴുകിയ ചോരക്ക് ഒരേനിറമായിരുന്നു
കുടിച്ചു വീര്‍ത്ത മണ്ണിന്‍റെ അതേ നിറം
കൊന്നവന് ഒന്നും നഷ്ടപ്പെട്ടില്ല
സ്വന്തം മനസ്സാക്ഷിപോലും
മരിച്ചവനും നഷ്ടം തുല്യമായിരുന്നു
എന്തിനീ വിധിയെന്ന് അവനറിഞ്ഞില്ലെങ്കിലും
ആരാണ് നേടിയത്, മരിച്ചവനോ കൊന്നവനോ?
അതോ, ഇനി ഒരു മൂന്നാമനോ?
ഒഴുകിയ രക്തം കട്ടപിടിക്കും മുന്‍പേ
അവര്‍ നടന്നു, അടുത്ത ഇര തേടി....
Sunday, April 22, 2007
മതവും ദൈവവും
എന്‍റെ മതം നിന്‍റെ മതം
ഞങ്ങളുടെ മതം,നിങ്ങളുടെ മതം
എന്‍റെ ശരി നിന്‍റെ തെറ്റ്
എന്‍റെ വിശ്വാസം നിന്‍റെ വിശ്വാസം
ഏതാണ് ശരി നീയോ ഞാനോ..
കൈവിട്ട് പോയിരുന്നു
ദൈവം കണ്ണിറുക്കി അടച്ചു
അവസാന അസ്ത്രവും പിഴച്ച്
നമ്മുടെ മതം; ചുണ്ടുകള്‍ വിറച്ചു
എന്‍റെ മതം നീയും നിന്‍റെ മതം ഞാനും
നമ്മുടെ മതം സ്നേഹവുമെങ്കില്‍
ഈ ഭൂമിയല്ലേ സ്വര്‍ഗ്ഗം..
അലറി വിളിക്കാനായില്ല
വിതുമ്പുകയായിരുന്നു ദൈവവും
ചുറ്റിലും പതിക്കുന്ന കല്ലുകള്‍ക്കപ്പുറം
ഭ്രാന്തനെന്ന ഹുങ്കാരവും ദൈവം കേട്ടില്ല
ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ വന്നിരിക്കുന്നു
ഇവനു ഭ്രാന്തല്ലാതെ മറ്റെന്ത്
ഞങ്ങളുടെ മതം,നിങ്ങളുടെ മതം
എന്‍റെ ശരി നിന്‍റെ തെറ്റ്
എന്‍റെ വിശ്വാസം നിന്‍റെ വിശ്വാസം
ഏതാണ് ശരി നീയോ ഞാനോ..
കൈവിട്ട് പോയിരുന്നു
ദൈവം കണ്ണിറുക്കി അടച്ചു
അവസാന അസ്ത്രവും പിഴച്ച്
നമ്മുടെ മതം; ചുണ്ടുകള്‍ വിറച്ചു
എന്‍റെ മതം നീയും നിന്‍റെ മതം ഞാനും
നമ്മുടെ മതം സ്നേഹവുമെങ്കില്‍
ഈ ഭൂമിയല്ലേ സ്വര്‍ഗ്ഗം..
അലറി വിളിക്കാനായില്ല
വിതുമ്പുകയായിരുന്നു ദൈവവും
ചുറ്റിലും പതിക്കുന്ന കല്ലുകള്‍ക്കപ്പുറം
ഭ്രാന്തനെന്ന ഹുങ്കാരവും ദൈവം കേട്ടില്ല
ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ വന്നിരിക്കുന്നു
ഇവനു ഭ്രാന്തല്ലാതെ മറ്റെന്ത്
ആരു നീ
വേനലിലാണ് ആ പൂ വിരിഞ്ഞത്
ആരും നടാതെ, നനക്കാതെ
ചുറ്റിലും വളരുന്ന പുല്ലുപോലും ആരും പറിച്ചില്ല
തണലിനുവേണ്ടി, കൈകള്‍ പോലും മറച്ചില്ല, സൂര്യനെ..
എങ്കിലും വിരിഞ്ഞു, വേനലില്‍ തന്നെ.
കത്തിച്ചു കൊല്ലാന്‍ സൂര്യനും ശ്രമിച്ചു
തന്നാലാവും വിധം, മഴയും ഒഴിഞ്ഞു നിന്നു
വാടിയെങ്കിലും കരിഞ്ഞില്ല, കൊഴിഞ്ഞുമില്ല
ഇന്നലെയാണതിനെ ഞാന്‍ കണ്ടത്
കളകള്‍ക്കിടയില്‍ ഒരു നറു പുഞ്ചിരിയുമായ്
കുപ്പത്തൊട്ടിയിലും മാണിക്യം തിളങ്ങുമത്രേ
തേജസ്സില്ലായിരുന്നു, എങ്കിലും ചിരിക്കാന്‍ മറന്നില്ല
കരയുന്നു മുണ്ടായിരുന്നില്ല, തന്‍റെ വിധിയോര്‍ത്ത്
എങ്കിലും വിഷാദമായിരുന്നു മുഖത്ത്
പരിഭവവും പരാതിയുമില്ലെങ്കിലും
ചിരിക്കുന്ന മുഖവും കരയുന്ന കണ്ണുകളും, ആരു നീ?
ആരും നടാതെ, നനക്കാതെ
ചുറ്റിലും വളരുന്ന പുല്ലുപോലും ആരും പറിച്ചില്ല
തണലിനുവേണ്ടി, കൈകള്‍ പോലും മറച്ചില്ല, സൂര്യനെ..
എങ്കിലും വിരിഞ്ഞു, വേനലില്‍ തന്നെ.
കത്തിച്ചു കൊല്ലാന്‍ സൂര്യനും ശ്രമിച്ചു
തന്നാലാവും വിധം, മഴയും ഒഴിഞ്ഞു നിന്നു
വാടിയെങ്കിലും കരിഞ്ഞില്ല, കൊഴിഞ്ഞുമില്ല
ഇന്നലെയാണതിനെ ഞാന്‍ കണ്ടത്
കളകള്‍ക്കിടയില്‍ ഒരു നറു പുഞ്ചിരിയുമായ്
കുപ്പത്തൊട്ടിയിലും മാണിക്യം തിളങ്ങുമത്രേ
തേജസ്സില്ലായിരുന്നു, എങ്കിലും ചിരിക്കാന്‍ മറന്നില്ല
കരയുന്നു മുണ്ടായിരുന്നില്ല, തന്‍റെ വിധിയോര്‍ത്ത്
എങ്കിലും വിഷാദമായിരുന്നു മുഖത്ത്
പരിഭവവും പരാതിയുമില്ലെങ്കിലും
ചിരിക്കുന്ന മുഖവും കരയുന്ന കണ്ണുകളും, ആരു നീ?
Sunday, March 11, 2007
രാത്രി മഴ
രാത്രി മഴ, ഇന്നലകളിലെന്നെ തഴുകിയുറക്കാന്‍
ഒരു കുളിര്‍കാറ്റുമായി എന്നരികിലെത്തിയ
കാമിനിയെപ്പോലെ വാരിപ്പുണര്‍ന്ന്
ഒരു തലോടലായെന്നെ പുളകമണിയിച്ച
പേടിപ്പെടുത്തും ഇരുളിന്‍റെ വിരിമാറില്‍
സാന്ത്വനത്തിന്‍റെ ഈരടികള്‍ മൂളി
ഉറങ്ങാതെ കൂട്ടായെന്നരുകില്‍
പുലരിതന്‍ വെട്ടമണയും വരെ…
രാത്രി മഴ, ചടുലമാം കാല്‍വയ്പ്പുകളുമായെന്നെ
പേടിപ്പെടുത്തും താണ്ടവ നൃത്തവുമായ്
ഇന്നെന്‍റെ രാത്രികളില്‍ ഒരു ദുഃസ്വപ്നമായ്
തോരാത്ത കണ്ണീരിന്‍ ഓര്‍മയുമായ്
മുറിവേറ്റ ഹൃദയത്തെ വ്രണിതമാക്കും വിധം
വേദനിക്കും ഓര്‍മകളുടെ ശോകഗാനവുമായ്
പിന്തുടരുന്നിതെന്തിനുവേണ്ടി..
അന്ത്യ യാമത്തിലെന്നെ തനിച്ചാക്കി അകലുന്നതെന്തിനുവേണ്ടി...
ഒരു കുളിര്‍കാറ്റുമായി എന്നരികിലെത്തിയ
കാമിനിയെപ്പോലെ വാരിപ്പുണര്‍ന്ന്
ഒരു തലോടലായെന്നെ പുളകമണിയിച്ച
പേടിപ്പെടുത്തും ഇരുളിന്‍റെ വിരിമാറില്‍
സാന്ത്വനത്തിന്‍റെ ഈരടികള്‍ മൂളി
ഉറങ്ങാതെ കൂട്ടായെന്നരുകില്‍
പുലരിതന്‍ വെട്ടമണയും വരെ…
രാത്രി മഴ, ചടുലമാം കാല്‍വയ്പ്പുകളുമായെന്നെ
പേടിപ്പെടുത്തും താണ്ടവ നൃത്തവുമായ്
ഇന്നെന്‍റെ രാത്രികളില്‍ ഒരു ദുഃസ്വപ്നമായ്
തോരാത്ത കണ്ണീരിന്‍ ഓര്‍മയുമായ്
മുറിവേറ്റ ഹൃദയത്തെ വ്രണിതമാക്കും വിധം
വേദനിക്കും ഓര്‍മകളുടെ ശോകഗാനവുമായ്
പിന്തുടരുന്നിതെന്തിനുവേണ്ടി..
അന്ത്യ യാമത്തിലെന്നെ തനിച്ചാക്കി അകലുന്നതെന്തിനുവേണ്ടി...
Monday, March 05, 2007
ഉദകക്രിയ.....
എന്തു ഞാന്‍ ചെയ്തു നിന്നോടധമമായ്
അന്ധമായ് നിന്നെ പ്രണയിച്ചതൊഴിച്ചാല്‍
അരുതെന്ന് നീ വിലക്കിയെങ്കിലും
കഴിയുവതില്ല എനിക്കതെന്നറിയാമയിരുന്നില്ലെ...
പഴിക്കില്ലൊരിക്കലും നിന്നെ ഞാന്‍
സ്വാര്‍ത്ഥമാം എന്‍വഴി നീ വരുവതില്ലെങ്കിലും
ഉറക്കമില്ലാത്ത രാത്രികള്‍ക്കൊരവസാനവും
നിരാശയില്ലാത്തൊരു പുത്തന്‍ പ്രഭാതവും
കാത്തിരിപ്പു ഞാന്‍ ഒരുവേള നിന്‍ പാദസ്പന്ദനം
അരികിലേക്കണയുമെന്നൊരു വ്യാമോഹവുമായ്
വസന്തകാലത്തിന്‍ ശേഷിപ്പുമായ്
ഇനിയുമൊരു കുളിര്‍ക്കാറ്റിനായ്
മനസ്സും ശരീരവും ദഹിപ്പിച്ച്
എരിഞ്ഞടങ്ങിയ ചിതയവശേഷിപ്പിച്ച
എല്ലിന്‍ കഷണങ്ങള്‍ ഗംഗയിലൊഴുക്കി
ഉദകക്രിയകളും ചെയ്ത് മടങ്ങും മുന്പെങ്കിലും
അന്ധമായ് നിന്നെ പ്രണയിച്ചതൊഴിച്ചാല്‍
അരുതെന്ന് നീ വിലക്കിയെങ്കിലും
കഴിയുവതില്ല എനിക്കതെന്നറിയാമയിരുന്നില്ലെ...
പഴിക്കില്ലൊരിക്കലും നിന്നെ ഞാന്‍
സ്വാര്‍ത്ഥമാം എന്‍വഴി നീ വരുവതില്ലെങ്കിലും
ഉറക്കമില്ലാത്ത രാത്രികള്‍ക്കൊരവസാനവും
നിരാശയില്ലാത്തൊരു പുത്തന്‍ പ്രഭാതവും
കാത്തിരിപ്പു ഞാന്‍ ഒരുവേള നിന്‍ പാദസ്പന്ദനം
അരികിലേക്കണയുമെന്നൊരു വ്യാമോഹവുമായ്
വസന്തകാലത്തിന്‍ ശേഷിപ്പുമായ്
ഇനിയുമൊരു കുളിര്‍ക്കാറ്റിനായ്
മനസ്സും ശരീരവും ദഹിപ്പിച്ച്
എരിഞ്ഞടങ്ങിയ ചിതയവശേഷിപ്പിച്ച
എല്ലിന്‍ കഷണങ്ങള്‍ ഗംഗയിലൊഴുക്കി
ഉദകക്രിയകളും ചെയ്ത് മടങ്ങും മുന്പെങ്കിലും
Wednesday, February 07, 2007
തനിയാവര്‍ത്തനം.
തുടക്കം എങ്ങനെയായിരുന്നു?
ഞെട്ടിയുണര്‍ത്തിയ ദുഃസ്വപ്നമോ,
ഉറക്കമില്ലാത്ത രാത്രികളോ?
ആവശ്യക്കാരന്‍റെ അനൌചിത്യമോ?
പേടിപ്പെടുത്തുന്ന മുഖങ്ങളില്‍,
പുഞ്ചിരിയോ പരിഹാസ്യമോ;
സഹതപിക്കും പരാഗങ്ങള്‍
പുതുജീവന്‍റെ സൃഷ്ടിയായി.
തലക്കു മുകളില്‍ കഴുകന്‍മാര്‍
അന്ത്യശ്വാസത്തിനായ് ജപിക്കുന്നു.
ദേഹമുപേക്ഷിക്കാന്‍ ആത്മാവിനായില്ല;
ജീവിക്കാന്‍ ശരീരത്തിനും
കാലത്തിനാവശ്യം ശൂന്യതയായിരുന്നു.
പ്രത്യയ് ശാസ്ത്രങ്ങള്‍ക്ക് പകരം വെക്കാന്‍
ഭ്രാന്തനെന്ന് മുദ്രകുത്താന്‍, പിന്നെ
കല്ലെറിയാന്‍, ചോരവീണ് മണ്ണ് ചുവക്കും വരെ
തലമുറകള്‍ തന്നത് വൈര്യമായിരുന്നു,,
ജാതിയും മതവും ദേശവും പിന്നെ വിശ്വാസങ്ങളും
അതിര്‍വരമ്പുകളില്ലാത്ത പ്രണയവും;
കുത്തൊഴുക്കില്‍ പെട്ടകന്നുപോയി.
ഒരു പിടിചോറും ഒരായിരം വാക്യങ്ങളും
ഒരിറ്റുകണ്ണീരും ഒരു ജന്‍മസാഫല്യവും.
ഒരു നേര്‍ത്ത നിഴലായ് അസ്തമയ സൂര്യനു പിറകില്‍
ജപത്തില്‍ മുഴുകിയ കഴുകനറിയാതെ.....
ഞെട്ടിയുണര്‍ത്തിയ ദുഃസ്വപ്നമോ,
ഉറക്കമില്ലാത്ത രാത്രികളോ?
ആവശ്യക്കാരന്‍റെ അനൌചിത്യമോ?
പേടിപ്പെടുത്തുന്ന മുഖങ്ങളില്‍,
പുഞ്ചിരിയോ പരിഹാസ്യമോ;
സഹതപിക്കും പരാഗങ്ങള്‍
പുതുജീവന്‍റെ സൃഷ്ടിയായി.
തലക്കു മുകളില്‍ കഴുകന്‍മാര്‍
അന്ത്യശ്വാസത്തിനായ് ജപിക്കുന്നു.
ദേഹമുപേക്ഷിക്കാന്‍ ആത്മാവിനായില്ല;
ജീവിക്കാന്‍ ശരീരത്തിനും
കാലത്തിനാവശ്യം ശൂന്യതയായിരുന്നു.
പ്രത്യയ് ശാസ്ത്രങ്ങള്‍ക്ക് പകരം വെക്കാന്‍
ഭ്രാന്തനെന്ന് മുദ്രകുത്താന്‍, പിന്നെ
കല്ലെറിയാന്‍, ചോരവീണ് മണ്ണ് ചുവക്കും വരെ
തലമുറകള്‍ തന്നത് വൈര്യമായിരുന്നു,,
ജാതിയും മതവും ദേശവും പിന്നെ വിശ്വാസങ്ങളും
അതിര്‍വരമ്പുകളില്ലാത്ത പ്രണയവും;
കുത്തൊഴുക്കില്‍ പെട്ടകന്നുപോയി.
ഒരു പിടിചോറും ഒരായിരം വാക്യങ്ങളും
ഒരിറ്റുകണ്ണീരും ഒരു ജന്‍മസാഫല്യവും.
ഒരു നേര്‍ത്ത നിഴലായ് അസ്തമയ സൂര്യനു പിറകില്‍
ജപത്തില്‍ മുഴുകിയ കഴുകനറിയാതെ.....
Sunday, December 31, 2006
പുതുവത്സരാശംസകള്‍
Subscribe to:
Posts (Atom)