പ്രണയമൊരു സമസ്യയായിരുന്നെനിക്കെപ്പൊഴും
കയ്യെത്താത്തദൂരത്തെവിടെയോ....
കയ്യെത്തി തൊടാനയുമ്പോഴേക്കും
അകലാവുന്നത്ര അകന്നിരിക്കും..
വിരഹമെന്തെന്ന് ഞാന്‍ അറിഞ്ഞില്ല..
പ്രണയമില്ലാത്തിടത്ത് വിരഹമില്ലപോലും...
അര്‍ത്ഥഹീനമായവാക്കുകള്‍ക്കിടയിലും
എവിടെയോ, സത്യത്തിന്‍റെ ലാഞ്ചന
സ്നേഹത്തിന് ഹൃദയങ്ങളെ കീഴടക്കാന്‍
ആകുമെന്ന്; വെറുതെ, ഞാനും വിശ്വസിച്ചു
എന്‍റെ സ്വപനങ്ങള്‍ക്കൊരിക്കലും
നിറങ്ങളുടെ മൂടുപടമുണ്ടായിരുന്നില്ല.
നിറങ്ങളില്ലാത്ത സ്വപ്നങ്ങള്‍
അതും ഒരു സമസ്യയോ, അതോ...
ചിരിക്കുവാന്‍ മനം വല്ലാതെ കൊതിച്ചു.
വെറുതെ ചിരിക്കുവാന്‍ നീ ഭ്രാന്തനല്ലെന്ന്,
ബോധം വിലക്കി, അവിടെയും..
വിലങ്ങു തടിയായെന്‍ ചിന്തകള്‍.
മഴക്കായ് പ്രാര്‍ത്ഥിച്ചു കേഴുന്ന നമ്മള്‍,
പിന്നെ മഴയെ, ശപിക്കുന്നു; വിഢ്ഡി.
വരുണനെ കോപത്തോടെ ദര്‍ശിക്കും മര്‍ത്യന്‍..
വരുണന്‍റെ വരവിനായ് കണ്ണീര്‍ പൊഴിക്കുന്നു..
നേടും മുന്‍പെ നഷ്ടപ്പെടുത്താന്‍ തിടുക്കം,
നഷ്ടപ്പെടുമ്പോഴോ, തീരാ ദുഃഖം..
6 comments:
ഒരു നിമിഷം ഇതു വഴിയെ.....
പ്രിന്‍സിക്കുട്ടീ
എനിക്ക് കവിത വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല..
കുട്ടീടെ ആ ഇംഗ്ലീഷ ബ്ലോഗില്‍ മംഗ്ലീഷില്‍ എഴുതിയിരിക്കുന്ന Bhandangal, Bhandanangal എന്ന പോസ്റ്റു ഒന്ന് മലയാളത്തില്‍ ആക്കാമൊ? ഞാന്‍ വായിച്ചു തുടങ്ങിയതാ..പക്ഷെ മലയാളത്തില്‍ ആക്കുമെങ്കില്‍ അപ്പൊ വായിക്കാലൊ എന്ന് കരുതി..
അതു വേണോ ചേച്ചീ?? ഒരു പാഴ് ശ്രമമാവില്ലെ, പിന്നെ ആവര്‍ത്തന വിരസതയും... (ചേച്ചി എന്ന് സംബോധന ചെയതത്, കുഴപ്പമില്ലെന്ന് കരുതുന്നു...)
കവിത നന്നായി. :)
കവിത നന്നായിരിക്കുന്നു.
കയ്യെത്തി തൊടാനായുമ്പോഴേക്കും ഓടിയകലുന്ന പ്രണയം സമസ്യതന്നെ.
പ്രിന്‍സി,
കൊള്ളാലോ കളിവീട്! കളിയ്ക്കാനും ചിരിക്കാനും കരയാനും ഉള്ളതല്ലേ?
അതെല്ലാം മാറിനിന്നു നോക്കിക്കാണാനും കൂടി സാധിച്ചാല്‍ പിന്നെ ഒരു ശക്തിയും ധൈര്യവുമൊക്കെ ഉള്ളില്‍ നിന്നു തന്നെ കിട്ടും അല്ലേ.
ഇനിയും വരാം
(ഓഫ് റ്റോപിക് ആയോന്നൊരു സംശയം തോന്നുന്നുണ്ടോ? ഒരു തത്വം പറയാന്‍ ശ്രമിച്ചതാ :-)
Post a Comment