Friday, September 01, 2006

...............

ഞാന്‍ സങ്കല്പങ്ങള്‍ക്കതീനനായിരുന്നില്ലൊരിക്കലും
നിറനിലാവിന്‍റെ പൂര്‍ണ്ണതയുമായിരുന്നില്ല
ഞാന്‍ നിനക്കായ് കരുതിയില്ലൊന്നുമൊരിക്കലും
ഒരു പുഞ്ചിരിക്കായ് അലഞ്ഞുമില്ല
ഞാന്‍ നിന്നില്‍ ഭ്രമിച്ചിരുന്നില്ലൊരിക്കലും
എന്‍റെ സ്വപ്നങ്ങളില്‍ നീയില്ലായിരുന്നു
ഞാന്‍ സ്നേഹത്തിന്‍റെ അര്‍ത്ഥ വ്യത്യാസങ്ങളിലൂടെ
നിന്നെ നയിക്കുമായിരുന്നു
പക്ഷെ.... പ്രണയം....., പ്രിയതോഴീ.........

നിന്‍ സജലനയനങ്ങളെ തഴുകിയുണക്കാന്‍..
ഒരു കുളിര്‍ക്കാറ്റായ് നിന്നരുകിലെത്താന്‍
നിന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങളേകാന്‍
ഞാന്‍ എങ്ങനെ...

2 comments:

മുസ്തഫ|musthapha said...

നല്ല വരികള്‍... നന്നായിരിക്കുന്നു സുഹൃത്തേ

Rasheed Chalil said...

എങ്ങനെയും ശ്രമികൂ പ്രിന്‍സീ..
നല്ലവരികള്‍..