ഏകാന്തതയിലെവിടെയോ ഒരു
ചെറുതെന്നല്‍ വീശിയകന്നു..
രാവിന്‍റെ മാറില്‍ രാക്കിളിപാടി
ആരു മറിയാതെ ഞാനും തേങ്ങി..
വീണ്ടുമൊരു മഴക്കാലം
പിന്നെയൊരു ശിശിരവും
വസന്തവും പിന്നെ വേനലും.
കാലമിനിയും കറങ്ങിക്കൊണ്ടിരിക്കും
ചങ്ങലയിലെ കണ്ണികള്‍ കുറഞ്ഞതറിയാതെ..
സ്വപ്നങ്ങളില്ലതെ, നഷ്ടസ്വപ്നങ്ങളറിയാതെ
വേദനയിലും വേദാന്തങ്ങള്‍ പറയാന്‍
രാക്കിളിപ്പാട്ടുകള്‍ക്ക് കാതോര്‍ക്കാന്‍
ഇനിയൊരു വസന്തത്തിനായ് കാത്തിരിക്കന്‍
ഒരു പുലര്‍ക്കാലം വരുമോ?
3 comments:
ഇങ്ങ്നെ വിഷാദത്തിന് അടിമയാകാതെ.... പുലരിയുടെ വെളിച്ചം ദൂരെ കാണും... സൂക്ഷിച്ചു നോക്കിയെ....
കാലചക്രം കറങ്ങികൊണ്ടിരിക്കും. വസന്തവും ശിശിരവും മുഖം കാണിച്ച് മറയും. ഓരോ വസന്തത്തിന്റെയും അവസാനം മറ്റൊരു വസന്തത്തിന്റെ പ്രതീക്ഷ മുളക്കുന്നു.
ഒരിക്കലും നിരാശവേണ്ട.
എത്രയോ ഉഷസ്സുകളുടെ തുഷാരബിന്ദുക്കള്‍ താങ്കള്‍ക്കായി കാത്ത് കാത്തിരിക്കുന്നു...
പ്രിന്‍സീ നന്നായിര്‍ക്കുന്നു
കൊള്ളാം.
പക്ഷേ ഒരു സന്തോഷക്കവിത എന്നാ ഞങ്ങള്‍ക്ക് തരിക??
(ഓ.ടോ. പ്രിന്‍സിയേയ്...പ്രൊഫൈലിലെ My Web Page വഴിതെറ്റി പോകുന്നൂ...ശരിയാക്കൂ)
Post a Comment