Wednesday, September 27, 2006

മഴ

മഴപെയ്തുകൊണ്ടേയിരുന്നു.
നനഞ്ഞകാറ്റ് വാതില്‍ പഴുതിലൂടെ
അകത്തെ ഇരുട്ടിലേക്കെത്തി നോക്കി.
കൂട്ടായി, പ്രകമ്പനത്തോടെ ഒരുമിന്നലും.

മഴ തോരാതെ പെയ്തുകൊണ്ടിരുന്നു.
വിങ്ങകലടങ്ങാത്ത പ്രകൃതിയുടെ
പ്രതീകമായ്, അസഹനീയമാം
കാറ്റൊരു കുസൃതിച്ചിരിയോടെ
അകന്നു പോയി പുതിയ
മേച്ചില്‍ പുറങ്ങള്‍ തേടി.
പഴയ ഇരുളിനെ കൈവിട്ട്
പുതിയൊരു വെളിച്ചത്തിനായ്

അകലെ പ്രതീക്ഷയുടെ കിരണവുമായ്
സൂര്യ തേജസ്സുയര്‍ന്നു വന്നു.
പുതുകിനാവുകള്‍ നിശയുടെ
തീരത്ത് ഒറ്റപ്പെട്ടലഞ്ഞു നടന്നു

തോരാത്ത മഴയും തോര്‍ന്നു
പെയ്തൊഴിഞ്ഞ കാര്‍മേഘങ്ങളും
ഇടറിവീണ ജല കണങ്ങളും
മാനം വീണ്ടും വെളുത്തു.

കത്തിജ്ജ്വലിച്ച് വരുണനും
പ്രഭയില്‍ മുങ്ങിയ നിലാവും
ഉയരം കുറഞ്ഞ നിഴലുകളും
ഇരുട്ടിലലിയും വിലാപങ്ങളും.

നേര്‍ത്തപുകപോലെ മഞ്ഞിന്‍
കണങ്ങള്‍, നിഴ്ചലമായ പ്രകൃതി
ചലിച്ചുതുടങ്ങുമെല്ലാം....
ഇന്നല്ലെങ്കില്‍ നാളെ.

6 comments:

സു | Su said...

നിശ്ചലമായതെല്ലാം ചലിച്ച് തുടങ്ങട്ടെ. എന്നാലേ നിലനില്‍പ്പുള്ളൂ.

കരീം മാഷ്‌ said...

മഴ വല്ലാത്തൊരു പ്രതീകം തന്നെ. മഴപ്പാറലു കൊന്‍ട്‌ കണ്ണുനീരു മറക്കുന്ന വിദ്യ എനിക്കാദ്യം കാട്ടിതന്നതെന്റെയുമ്മയാണ്!.
മഴ പെയ്യുംപ്പോള്‍, ഉമ്മ ഒതുക്കിപ്പിടിച്ച കരച്ചില്‍ പുറത്തേക്കോഴുക്കി, ഞങള്‍ കണ്ടാള്ല് മഴപ്പാറലിനെ കുറ്റം പറയും.

ഉമ്മര് ഇരിയ said...

കളഞ്ഞുപോയ സൌഭാഗ്യം വീണ്ടുലഭിക്കുന്ന പ്രതീതിയാണ് മഴക്കാലത്തു നാട്ടിലെത്തിയാല്‍.
നമ്മിലേക്കു പെയ്തിറങ്ങുന്ന വലിയൊരു നന്മയാണ് അത്.

ലിഡിയ said...

എന്റെ മനസ്സിന്റെ വിങ്ങലുകളറിയുന്ന,എനിക്കായ് കാലം തെറ്റി പെയ്യുന്ന കൂട്ടുകാരിയായി മഴ എന്റെ അരികില്‍ ഉണ്ടായിരുന്നു..ഇക്കഴിഞ്ഞയിടെ ഇത്ര വേനലിലും ഇവിടെയും രണ്ട് തുള്ളി പൊഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് തുടികൊട്ടി.

ഇവിടുത്തെ മഴ എനിക്ക് അപരിചിതയാണ്,കാറ്റില്ലാതെ,ഇടികുടുക്കവും മിന്നലുമില്ലാതെ നാടൊടിപെണ്ണിനെ പോലെ പൊടിയില്‍ കുളിച്ച് വന്ന് പോവും..

എന്നാലും മഴ എന്നും ഒരനുഭവം തന്നെ..

-പാര്‍വതി

Rasheed Chalil said...

പ്രിന്‍സി അസ്സലായി.

thoufi | തൗഫി said...

നന്നായിരിക്കുന്നു,പ്രിന്‍സീ