രമണാ നീയാണു ശരി തെറ്റുകളുടെ ഈ ലോകത്ത്
ശരിയായി നീ മാത്രം നിനക്കെന്തേ തെറ്റു പറ്റിയില്ല?
പ്രാണനു വേണ്ടി നിനക്ക് കേഴാമായിരുന്നില്ലേ?
ചന്ദ്രിക നീ എന്നും സ്വാര്‍ത്ഥയായിരുന്നു
നിന്നെ പറ്റി മാത്രം ചിന്തിച്ചു
നിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ നിനക്ക് തുണയേകി
എന്‍റെ പൂര്‍വികനാണു രമണാ നീ; അല്ല ഞങ്ങളുടെ..
അസൂയ തോന്നുന്നു എനിക്ക് നിന്നോട്
ദാനം കിട്ടുമായിരുന്ന ജീവിതത്തിന്
നീ കാത്തുനിന്നില്ല, ആര്‍ക്കും വേണ്ടി
പക്ഷേ, രമണാ ഒന്നോര്‍ക്കുക
ഒറ്റയാനായിരുന്നു, നീ
നിന്‍റെ പിന്‍ഗാമികളില്‍ പലരും
സമൂഹ ജീവികളായിപ്പോയി..
നിന്നെ തോളിലേറ്റി വിലപിക്കാന്‍
മദനനുണ്ടായി എന്തേ നിന്‍ മനസ്സവന്‍
പോലുമറിഞ്ഞില്ല? അനിവര്യമാം വിധി!!
രമണാ നീയാണു ശരി, തെറ്റുകളുടെ ലോകത്ത്
വിലപേശി ഞാന്‍; രമണാ, നീ ലജ്ജിക്കുമാറ്
അര്‍ഹിക്കാത്ത സ്നേഹം ഇരന്നു വാങ്ങിയ
പാപിയാം വിഢ്ഢി, ഞാന്‍.
നീ എന്നെ പുഛ്ചിക്കുമായിരിക്കും.
നിന്‍റെ വഴിയെ നടക്കാന്‍ ഭയമില്ല
പക്ഷേ; ചന്ദ്രികക്ക് നിന്നെ ഉപേക്ഷിക്കാനായി
അവിടേയും ഞാന്‍ തോറ്റു
ചെകുത്താനോ ദൈവമോ? അറിയില്ല.
എല്ലാം അടക്കി ഒടുക്കം തകരാന്‍
പാപഭാരവും പേറി കുഴലൂതാന്‍
തനിച്ചാവും വരെ നീ കാത്തു നിന്നില്ലേ?
മുള്‍ക്കിരീടമൂരാന്‍, ഒരു വഴികാണാന്‍..
6 comments:
ഞാനും ഒരു പിന്‍ഗാമിയാണ്........
പ്രിന്‍സീ.....കവിത നാന്നായിട്ടുണ്ട്..
രമേഷ്..
താങ്കളുടെ ബ്ലോഗ്ഗൊന്നു വായിച്ചാല്‍ കൊള്ളാം എന്നുണ്ട്... ഒരു ലിങ്ക് തന്നിരുന്നെങ്കില്‍....
Kollam Nannayittundu,
sundaramaaya oru srishti thannae !!
പ്രണയമേ , നീ ലജ്ജിക്കുമാറ്
അര്‍ഹിക്കാത്ത സ്നേഹം ഭിക്ഷ നൽകിയ
പാപിയാം വിഢ്ഢി, ഞാന്‍.
ഇനിയുമരുത് പുച്ഛം ഒരുപാട് കാലം കണ്ണീരുണങ്ങാത്ത രാവുകൾ മായ്ക്കാത്ത ഓർമയായി ഞാൻ മാറാതിരിക്കുവാൻ. Inspiration kittithu mukalile varikalil ninnanu
Post a Comment