ഇന്നലെയായിരുന്നു പെസഹാവ്യാഴം
ക്രൂശ്ശിക്കപ്പെടേണ്ടവന്‍ കുരിശിലേറ്റപ്പെട്ടു.
പക്ഷേ, മരണം പോലും അവനന്യമായിരുന്നു.
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ മൂന്നു നാള്‍
അവന് വേണ്ടി വന്നില്ല; നിമിഷങ്ങളില്
അന്ധനായിരുന്നു അവന്
ബധിരനും മൂകനും പിന്നെ, ഷണ്ടനും
ഉള്‍ക്കാഴ്ചയു മുണ്ടായിരുന്നില്ല
സ്നേഹിക്കാന്‍ അവന്‍ പഠിച്ചില്ല
പക്ഷേ വെറുക്കാന്‍ അവനാവില്ലായിരുന്നു
ആര്‍ക്ക് വേണ്ടിയും അവനൊന്നും ചെയ്തില്ല..
ഇന്നലെകളിലായിരുന്നു അവന്‍റെ ജീവിതം
നാളെയുടെ വാനമ്പാടികള്‍ അവനെ നോക്കി
മന്ദഹസിച്ചു; ഉള്ളില്‍ പരിഹസിച്ച്
കണ്ണുകളില്‍ അനുരാഗമൊളിപ്പിച്ച്
വാക്കുകളില്‍ പ്രണയമാധുര്യവും
മരണത്തിന് അവന്‍ വശ്യമല്ലായിരുന്നു.
ജീവിതമവനും. ഇന്നലകള്‍ക്കന്ത്യമുണ്ടായി.
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദവും
മൂഢമാം മൌനവും അവനായിരിന്നു.
ബാക്കിയായ ജീവിതവും ചതഞ്ഞമനസ്സും
മുതല്‍ക്കൂട്ടായി അവനിലവശേഷിച്ചു,
പരിഭവങ്ങളില്ലാതെ പരാതിയില്ലാതെ
ദിവാസ്വപ്നങ്ങളില്ലാതെ, അഭിലാഷങ്ങളില്ലാതെ
കര്‍ത്തവ്യനിരതനായ്‍; പ്രേതമാവാഹിച്ച്
ചണ്ടാലനായ് ബാക്കി വന്ന ജീവിതം
പുതുമഴക്കായ് കാതോര്‍ക്കാതെ
ഇരുളുവീഴാന്‍ കാത്തുനിന്നു.
2 comments:
പ്രിയ കളിവീടുകാരാ, കവിത നന്നായിരിക്കുന്നു. അകത്തളങ്ങളെല്ലാം ഒന്നു നന്നായി കാണാന്‍ കുറച്ചു തക്കൊലുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. വീണ്ടും കാണാം.
Post a Comment