Monday, December 25, 2006

സഹയാത്രികന്‍

രാവിലെ ഉറക്കമുണര്‍ന്ന ഞാന്‍ പതിവുപോലെ സഹയാത്രികനെ തിരയാന്‍ മിനക്കെട്ടില്ല. കിടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും പ്രതി സ്ഥിരം ഉറക്കറയായ, കട്ടിലിനടിയില്‍ തന്നെ ഊണ്ടാവുന്നെനിക്ക് ഏതാണ്ടൊരുറപ്പുണ്ടായിരുന്നു. ബുദ്ധിമുട്ടാതെ തന്നെ അവനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ തെല്ലൊരു കൃതാര്‍ത്തഥയോടെ ചുണ്ടിലൊരു പുഞ്ചിരിയുമായി രാത്രി ഉറക്കത്തിന് ഭംഗം വരുത്താന്‍ ആരെല്ലാം ശ്രമിച്ചിട്ടുണ്ടെന്നറിയാനുള്ള ജിത്ഞ്യാസയോടെ, പതിവു കര്‍ത്തവ്യമായ നഷ്ടപ്പെട്ട വിളികളുടെ പട്ടിക തിരയാന്‍ ആരംഭിച്ചു. പതിവിനു വിപരീതമായി ഒരാള്‍ പലതവണ എന്നെ വിളിക്കാന്‍ ശ്രമിച്ചിരിക്കുന്നു.

തെല്ലൊരമ്പരപ്പോടെ, ഉടനെ ആ നമ്പറില്‍ ഞാന്‍ തിരിച്ചു വിളിച്ചു. 'ഹലോ' 'സുപ്രഭാതം' 'ഹാപ്പി ക്രിസ്തുമസ്സ്' തുടങ്ങിയ വാക്കുകള്‍ നൂറുമീറ്റര്‍ ഓടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന, കിഡ്ഡീസ് കിടാങ്ങളെ പോലെ, അക്ഷമരായി നാവിന്‍റെ തുമ്പില്‍ ഞെളിപിരി കൊണ്ടു. ട്രിഗ്ഗറില്‍ വിരലമര്‍ത്താന്‍ കാത്തു നിന്ന എന്‍റെ ചെവിയില്‍ വന്നു പതിച്ച വാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു.


"താങ്കളുടെ എകൌണ്ടില്‍ ലഭ്യമായ തുക വളരെ കുറവാണ്, ദയവായി..." ബാക്കി കേള്‍ക്കാന്‍ എനിക്കായില്ല, മൊബൈല്‍ കണ്ടുപിടിച്ചവന് നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിക്കാന്‍ പോലും നില്‍ക്കാതെ ബ്രഷും പേസ്റ്റുമെടുത്ത് ഞാന്‍ ബാത്ത് റൂമിലേക്ക് നടന്നു.

4 comments:

Khadar Cpy said...

"ട്രിഗ്ഗറില്‍ വിരലമര്‍ത്താന്‍ കാത്തു നിന്ന എന്‍റെ ചെവിയില്‍ വന്നു പതിച്ച വാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു."

വല്യമ്മായി said...

സസ്പെന്‍സ് കഥ നന്നായി,അവന് വല്ലാത്തൊരു സ്വാധീനമാണ് നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍

മുസ്തഫ|musthapha said...

ഹഹഹ ഇതു കൊള്ളാലോ, രസായിട്ടുണ്ട് സസ്പെന്‍സ് :)

Khadar Cpy said...

എന്റെ ബ്ലോഗ്ഗ് വായിച്ച് കമന്‍റിയ എല്ലാവര്‍ക്കും, (അഗ്രജനും വല്യമ്മായിക്കും പ്രത്യേകവും), ബ്ലൊഗ്ഗു വായിച്ച് ഇതിനെന്ത് കമന്‍റാന്‍ എന്നു ചിന്തിച്ച് കമന്‍റാതെ പോയവര്‍ക്കും, വായിച്ച് കമന്‍റാന്‍ കഴിയാതെ തിരിച്ചുപോയവര്‍ക്കും.. വായിക്കാന്‍ സമയം കിട്ടാത്തവര്‍ക്കും, പ്രതീക്ഷയുടേയും, നന്മയുടേയും ഐശ്വര്യത്തിന്‍റേയും പുതുവത്സരം ആശംസിക്കുന്നു..