Monday, July 31, 2006

വഴിമാറുന്ന ദുഃഖം

എവിടെയും എന്നും തനിച്ചായിരുന്നു. എങ്കിലും ഇന്നെന്‍റെ വിഷമത്തിന് ആഴവും പരപ്പുമേറുന്നു. ഓര്‍മ്മതെറ്റുകളുടെ ലോകത്ത് ഒന്നും മറക്കാനില്ലാതാവുമ്പോള്‍ ചിലതോര്‍മിച്ചുപോകുന്നു.

കാറ്റു വീശിക്കൊണ്ടേയിരുന്നു
കരിയിലകള്‍ പലതും പറന്നുപോയി
പുഴയുമൊഴുകിക്കൊണ്ടേയിരുന്നു
തീരത്തിന്‍റെ നൊമ്പരങ്ങളറിയാതെ..

അറിയുന്നു ഞാന്‍ നീയെന്ന നന്മയെ
ഇന്നീ വിരഹ തീവ്രമാം വേളയില്‍
കാണാമറയതെങ്കിലും നീ ഇപ്പൊള്‍
കാണുന്നു ഞാനെന്‍ ഹൃദയവാടിയില്‍

യാന്ത്രികമാമീ ജീവിതവനികയില്‍
ഒരു കുഞ്ഞുതെന്നലായ് നിന്നോര്‍മകള്‍
വേദനയേറുന്ന വേളകളില്‍..
മാതൃ വാത്സല്യമായ്..
എങ്കിലും പ്രിയേ.. അറിയുന്നു ഞാന്‍
നഷ്ടസ്വപ്നങ്ങളുടെ പട്ടികയില്‍ നീയും.....

സ്നേഹത്തിന്‍റെ അതിര്‍വരമ്പുകള്‍ മിഥ്യയാം
മൌഢ്യമെന്ന് കാതോരമൊതിയവള്‍
വേദനയിലും ചിരിക്കാന്‍ ശീലിച്ചവള്‍
സ്നേഹമെന്ന വാക്കിന് പര്യായമായ്..

സുഹൃത് ബന്ധങ്ങളുടെ വിലയറിഞ്ഞവള്‍
അക്ഷരങ്ങള്‍ നിനക്കൊരലങ്കാരമല്ലെങ്കിലും
നിന്നെ വരക്കുവാന്‍ ഒരു ശ്രമമായെങ്കിലും
കടലാസും മഷിയുമില്ലാത്തീ ലോകത്ത്..

ഒരു നിമിഷമെങ്കിലും ചിന്തിക്കുവാന്‍
ഒരു പാടെന്നെ പ്രേരിപ്പിച്ച നീ..
കോപത്തിന്‍ കടിഞ്ഞാണ്‍ സ്നേഹത്തിന്‍
കരങ്ങളില്‍ ഭദ്രമെന്നറിഞ്ഞവള്‍ ....
നിനക്കും തെറ്റു പറ്റിയെന്നോ...
അതോ നീയും സ്വാര്‍ത്ഥമാം
ഇന്നിന്‍റെ പ്രതീകമോ!!!!!!

ഓന്തിനെപ്പോല്‍ നിറം മാറുന്നവള്‍
സ്ത്രീയെന്ന വാദങ്ങളെ നിന്നെ
മുന്‍ നിര്‍ത്തിഞാന്‍ തടുത്തിരുന്നു
സ്ത്രീയെന്ന വാക്കിന്‍റെ അര്‍ത്ഥത്തിന്
പുതിയമുഖങ്ങള്‍ കൈവരുന്നുവോ

മുനിയായെന്‍ ചോദ്യങ്ങളെ നീ...
മുനയൊടിച്ചു മുന്നേറവേ..
അറിയുന്നുവോ കഠിനമിതെന്ന്
തെറ്റുകള്‍ മനുഷ്യസഹജമെന്നറിയുക
തെറ്റു ചെയ്യാത്തവന്‍
മനുഷ്യനല്ലതാവുകില്ലെങ്കിലും.

വിധിയുടെ ക്രൂരമാം വിനോദം
അനുഭവസ്ഥനാമീ ഞാനും
അണയാന്‍ വെമ്പുമീ നാളത്തെ...
കൈകുമ്പിളിലൊതുക്കാന്‍ ..
ഒരവസാന ശ്രമം നടത്തുമീ
ഞാനും, ഇതാ അവസാനമായ്...........

1 comment:

A Cunning Linguist said...

മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക.......
.
.
.
.

അപ്പോ എന്റെ ട്രാക്ക് ആയല്ലേ???.....
പിന്നെ ഇത്രയ്ക്ക് സ്റ്റാന്‍ഡേഡില്‍ എഴുതണ്ടാട്ടോ... ഗുരുവിനുമില്ലെ complex-ഉകള്‍.... ;)...